ഇതും കൂടി കൂട്ടിയാല്‍......ഇത് മൂന്നാമത്തെ ആത്മഹത്യ ആണ് . അല്ല ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആത്മഹത്യ ക്കാന്നോ പഞ്ഞം !....ഞാന്‍ പറഞ്ഞു വന്നത് കുട്ടികള്‍ക്കിടയില്‍ ഉള്ള ആത്മഹത്യയെ കുറിച്ചാണ്(കണ്ണൂര്‍ 2010).ഈ വര്‍ഷത്തെ ആദ്യത്തെ ആത്മഹത്യ എല്ലാവര്ക്കും അറിയാമായിരിക്കും....ആ "കോമ്പ്ലാന്‍" ബോയ്
കോമ്പ്ലാന്‍ കുടിക്കതതിനാല്‍ അമ്മ പിനങ്ങിയത്തിനു ആത്മഹത്യ ചെയ്തത്....ആ അത് തന്നെ ...അത് ഒന്നമത്തത് ....പിന്നെയും ഒരെണ്ണം ആത്മഹത്യ ചെയ്തു കാരണം അറിയില്ല. ദാ ഈ അവസാനത്തത് ...വളരെ ഹൃദയസ്പര്‍ഷിയയിരുന്നു ...ബാഗ് വേണം എന്ന് വാശി പിടിച്ച പത്താം ക്ലാസ്സുകാരനായ കുട്ടിയോടെ അവന്റെ അച്ഛന്‍ മേടിച്ചു തരില്ല എന്ന് പറഞ്ഞു..."സ്വാഭാവികം"...എന്നിട്ടും പാവം അച്ഛന്‍ വൈകുന്നേരം പുത്തന്‍ പുതിയ ബാഗുമായി എത്തിയപ്പോള്‍ അവന്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞിരുന്നു!!
ശരിക്കും കഷ്ടം തോന്നുന്നു ....ആ കുട്ടിയോടല്ല ...അവന്റെ അച്ഛനമ്മമാരോട് .ആ കുട്ടിയോടനെങ്ങില്‍ പുച്ഛവും വെറുപ്പും ആണ് തോന്നുന്നത്.അച്ഛനും അമ്മയും ആകുമ്പോള്‍ അങ്ങനെ പലതും പറയും എന്ന് വെച്ച് കേറി ആത്മഹത്യ ചെയ്യുക ആണെങ്ങില്‍ ....ഞാന്‍ ഒക്കെ എപ്പോഴേ ചാവേണ്ടാതാണ് !
ചുരുക്കി പറഞ്ഞാല്‍ ഇന്നത്തെ ബാല്യത്തിനു മനക്കരുത് ഇല്ല എന്ന് പറയുന്നതില്‍ സംശയം ഇല്ല.
എന്തും സാധിച്ച് കൊടുക്കുന്ന അച്ഛന്‍ അമ്മമാര്‍ ....ബട്ടണ്‍ ഞെക്കിയാല്‍ എന്തും മുമ്പില്‍ !
കുരുത്തകേട് കാണിച്ചതിന് ടീച്ചര്‍മാര് ഒന്ന് തല്ലിയാല്‍ അപ്പോള്‍ വരും അച്ഛന്‍ അമ്മമാര്‍ ...
ആള്‍ക്കാരെ ക്കാള്‍ അവനു സൗഹൃദം കമ്പ്യൂട്ടര്‍ അടക്കമുള്ള യന്ത്ര ങ്ങളോട് ....പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം ! ചെറിയ എന്തെങ്ങിലും കാര്യം മതി അവനു ആത്മഹത്യ ചെയ്യാന്‍ . ടീവീയിലും മറ്റും കണ്ടിട്ട്
ഒരു ചെറിയ പരീക്ഷണം ....അതോടെ എല്ലാം കഴിഞ്ഞു ! നഷ്ടം അവരുടെ മാതാപിതാക്കള്‍ക്ക് മാത്രം.
ഇതൊക്കെ ഞാന്‍ പറയുവാന്‍ കാരണം എന്തെന്ന് വച്ചാല്‍ ...ഞാന്‍ ഇപ്പോള്‍ പത്താം ക്ലാസ്സ് കഴിഞ്ഞു ...ഉപരി പഠനത്തിനായി ദൂരെ പോകണം .ഹോസ്റ്റലില്‍ ....അമ്മയെയും അച്ഛനെയും വിട്ടു നിന്ന് ....പക്ഷെ അതൊന്നും ഇന്നത്തെ കാലത്ത് വലിയ അത്ഭുതം ഒന്നും അല്ല എന്ന് എനിക്കറിയാം .എന്നാലും ...അവിടെ എന്തൊക്കെ നേരിടേണ്ടി വരുമെന്ന് അറിയില്ല.ഇന്നത്തെ തലമുറയിലെ ഒരു കണ്ണി തന്നെ ആണല്ലോ ഞാനും ...അതിനാല്‍ ചെറിയ ഒരു ..."ഭയം" എന്ന് പറയാന്‍ പറ്റില്ല .In English I call it "excitement". ഇനി ഞാന്‍ എന്തൊക്കെ വന്നാലും ആത്മഹത്യ ചെയ്യാന്‍ ഒന്നും പോകുന്നില്ല.....
പക്ഷെ ഈ ആത്മഹത്യാ അധ്യായം ഇവിടെ തീരുന്നില്ല.......................................